3,200 മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കാനൊരുങ്ങി രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പ്

ന്യൂഡല്‍ഹി: രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിട്ടുള്ള ഊര്‍ജ്ജ വിതരണ സ്റ്റാര്‍ട്ടപ്പ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3,200 മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങും. പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപോസ് എനര്‍ജിയാണ് പുതിയ സംരംഭവുമായി രംഗത്തുവരുന്നത്.

202021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം 1,200 ഓളം ഓപ്പറേറ്റര്‍മാരെ കയറ്റാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് റെപോസ് എനര്‍ജി അറിയിച്ചു

രാജ്യത്തെ ഇന്ധന ഉപഭോഗം അനുസരിച്ച് ഒരുലക്ഷം പെട്രോള്‍ പമ്പെങ്കിലും വേണമെന്നാണ് വിലിയിരുത്തല്‍. നിലവില്‍ 55,000ലേറെ പമ്പുകള്‍മാത്രമാണുള്ളതെന്ന് കമ്പനി പറയുന്നു.

ലളിതമായ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അന്തിമ ഉപഭോക്താക്കള്‍ക്ക് ഇന്ധനം സുരക്ഷിതമായും സൗകര്യപ്രദമായും എത്തിക്കാന്‍ ഒരു റിപോസ് പെട്രോള്‍ പമ്പിന് ഐഒടി നേതൃത്വം നല്‍കുന്നു. ക്ലൗഡ് ടെക്നോളജി ഉപയോഗിക്കുന്നതിനാല്‍ തത്സമയ വിവരങ്ങള്‍ ആപ്പിലൂടെ ലഭിക്കും.

നിലവില്‍ 320 മൊബൈല്‍ പെട്രോള്‍ പമ്പുകളുണ്ട്. അതില്‍ നൂറിലധികം വാഹനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണ്, ഇന്ത്യയിലുടനീളം ഇന്ധനം എത്തിക്കുന്നതിന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം ഒരു വര്‍ഷത്തില്‍ 3,200 ആര്‍എംപിപി നിര്‍മ്മിച്ച് വില്‍ക്കുകയാണെന്ന് കമ്പനി പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ രത്തിന്‍ ടാറ്റയുടെയും ടാറ്റമോട്ടോഴ്സിന്റെയും സഹകരണത്തോടെയാകും പദ്ധതിയുടെ പ്രവര്‍ത്തനം.

Top